കൊച്ചി : എറണാകുളത്ത് പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനായി എത്തിയ യുവാവിന് നേർക്ക് സദാചാര ആക്രമണം. സംഭവമുണ്ടായത് അഞ്ചുമന ക്ഷേത്രത്തിന് സമീപത്തായാണ്. ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചിട്ടും പോലീസ് ഒന്നും ചെയ്തില്ല എന്നാണ് പരാതിക്കാരൻ പറയുന്നത്. (Man assaulted by mob in Kochi)
കൊല്ലം സ്വദേശിയായ യുവാവ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികളെയും ആൾക്കൂട്ടം ഭീഷണിപ്പെടുത്തി.