കൊച്ചി : ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയായിരുന്ന സ്വതന്ത്ര ചിന്തകരുടെ പരിപാടി നിർത്തിവച്ചു. രാവിലെ എട്ടു മുതൽ ആണ് പരിപാടി ആരംഭിച്ചത്. ഇതിൽ പങ്കെടുക്കാൻ എത്തിയയാൾ തോക്കുമായി എത്തിയതാണ് കാരണം. (Man arrives in Kochi Indoor stadium with gun)
സംവാദം നടക്കുന്നതിനിടെയാണ് സംഭവം. നിലവിൽ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തുന്നുണ്ട്. സംവാദത്തിനിടെ പോലീസെത്തി എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
ഉദയംപേരൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഏഴായിരത്തോളം ആളുകൾ വേദിക്ക് പുറത്ത് നിൽക്കുകയാണ്. തസ്ലീമ നസ്രിന്‍ വൈകുന്നേരം പരിപാടിയിൽ പങ്കെടുക്കും. അതിനിടയിലാണ് ഈ സംഭവം.