
കോഴിക്കോട്: വടകര അഴിയൂരില്‍ വിദേശമദ്യവുമായി ഒരാൾ പിടിയിൽ(foreign liquor). കന്യാകുമാരി കല്‍ക്കുളം സ്വദേശി പുല്ലാനിവിള വീട്ടില്‍ ദാസ്(48) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും ബാഗിലും ബിഗ്‌ഷോപ്പറിലുമായി കരുതിയിരുന്ന 28 കുപ്പി വിദേശമദ്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇന്നലെ വൈകീട്ട് 5.30 ഓടെ അഴിയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്താണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.