കൊല്ലം : കൊല്ലം ചിന്നക്കടയിൽ 1.26 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. പരിതോഷ് നയ്യാ (37) എന്നയാളാണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ കോന്നിയിൽ ഓണക്കാല വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 17 ലിറ്റർ ചാരായം കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മുഹമ്മദലി(67) എന്നയാളാണ് പിടിയിലായത്.