
ഇടുക്കി : 12 ചാക്ക് പാന്‍മസാലയുമായി വിതരണക്കാരന്‍ അറസ്റ്റില്‍. കുമളി റോസാപ്പൂക്കണ്ടം ബല്‍ക്കീസ് മന്‍സിലില്‍ റഫീഖ് (52) ആണ് അറസ്റ്റിലായത്.
കാറില്‍ കറങ്ങി വില്‍പ്പന നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി വഴിയാണ് ഇയാള്‍ പാന്‍മസാല കടത്തിയത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ കടകളിലെത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു പ്രതി.. ഹാന്‍സ്, കൂള്‍, ഗണേഷ് എന്നിവയാണ് പിടിച്ചെടുത്തത്.