കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുത്തയാൾ പിടിയിൽ. ഫോൺ എറിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. (Man arrested while throwing phone at Kannur Central Jail)
ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് പനങ്കാവ് സ്വദേശിയായ അക്ഷയെ കുടുക്കിയത്. ഇയാളുടെ കൈവശം നിന്നും പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഇയാൾ ഫോൺ എറിയുന്നത് വാർഡന്മാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ജയിൽ കോമ്പൗണ്ടിലേക്ക് കടന്നായിരുന്നു ഇയാളുടെ പരാക്രമം. ജോയിൻ്റ് സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.