കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാൾ പിടിയിൽ | Police

ശല്യം സഹിക്കാതെ വന്നതോടെ പോലീസുദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു
കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാൾ പിടിയിൽ | Police
Published on

കൊല്ലം: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞ കേസിൽ കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാർ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം.(Man arrested for verbally abusing a female police officer over phone in Kollam)

ബിനു കുമാറിൻ്റെ ഭാര്യ വാദിയായ ഒരു കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥയെ തുടർച്ചയായി ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്.

ശല്യം സഹിക്കാതെ വന്നതോടെ പോലീസുദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ബിനു കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൻ്റെ ഭാര്യ വാദിയായ കേസിൽ എന്തുകൊണ്ടാണ് കോടതി ജാമ്യം നൽകിയത് എന്നതിലെ അതൃപ്തിയാണ് അസഭ്യം പറയാൻ കാരണമെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com