Kerala
Police : മദ്യപിച്ച് ലക്കുകെട്ട് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ
അബൂബക്കർ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യിൽ കരിങ്കല്ലുമായാണ് ഇയാൾ എത്തിയത്.
കോഴിക്കോട് : മദ്യപിച്ച് ലക്കുകെട്ട് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയയാൾ അറസ്റ്റിൽ. മുക്കം പോലീസ് സ്റ്റേഷനിലാണ് സംഭവം. (Man arrested for trespassing and vandalizing police station)
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അതിക്രമം. മലപ്പുറം സ്വദേശിയായ അബൂബക്കർ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യിൽ കരിങ്കല്ലുമായാണ് ഇയാൾ എത്തിയത്.
ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.