
കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജേക്കബ് പോലീസ് പിടിയിലായത്.പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്ന് ഇയാളെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നു.
അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോബിനെ പിടിക്കപ്പെടുന്നത് . പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ് ആയി ജോലിചെയ്തിട്ടുണ്ട്.