തൊടുപുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് രാമനാഥപുരം സ്ട്രീറ്റിൽ കാർത്തിക് രാജ്(30) ആണ് പിടിയിലായത്. മാട്രിമോണിയൽ സൈറ്റിലൂടെ പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്.
കഴിഞ്ഞ അഞ്ചിന് പെൺകുട്ടിയെ നേരിൽ കാണാൻ തൊടുപുഴയിലെ ജോലി സ്ഥലത്തെത്തിയ കാർത്തിക് ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം ഇട്ടുനോക്കാനെന്ന പേരിൽ രണ്ടു പവന്റെ മാല കൈക്കലാക്കി.തുടർന്ന് വസ്ത്രമെടുക്കാനെന്ന പേരിൽ യുവതിയെയും കൊണ്ട് ടെക്സ്റ്റൈൽസിൽ കയറിയ ശേഷം മാലയുമായി കടന്നുകളയുകയായിരുന്നു.