തിരുവനന്തപുരം : തലസ്ഥാനത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുക വലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. (Man arrested for smoking in Air India flight )
ശുചിമുറിയിൽ നിന്നാണ് ഇയാളെ കുടുക്കിയത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയും ഇയാളെ വലിയതുറ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലാണ്.