കൊച്ചി: എറണാകുളം വടക്കേക്കരയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. അസം ദിസ്പൂർ സ്വദേശിയായ കമാൽ ഹുസൈൻ ആണ് അറസ്റ്റിലായത്.(Man arrested for Sexually abusing boys under the cover of a juice shop in Kochi)
ഇയാൾക്കെതിരെ നാല് പേരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.