കോഴിക്കോട് : മലയാളി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. (Man arrested for raping Malayali student in Bengaluru)
സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ അഷ്‌റഫ് എന്നയാളാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ബലമായി കാറിൽ കയറ്റുകയും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ പെൺകുട്ടിയെ ഇയാൾ പി ജിയിൽ തിരികെയെത്തിച്ചു. പെൺകുട്ടി ചികിത്സയിലാണ്.