Kerala
സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽ മീഡിയ വഴി അശ്ലീല പരാമർശങ്ങൾ നടത്തി ; പ്രതി അറസ്റ്റിൽ | Abuse case
രാജേഷ് സി ബാബു ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
ആലപ്പുഴ : തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ നടന്നുവരുന്നതിനിടെ സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽ മീഡിയ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയയാളെ പിടികൂടിയത്. ചെങ്ങന്നൂർ കിഴക്കേ നട ഭാഗത്ത് സന്നിധിയിൽ വീട്ടിൽ രാജേഷ് സി ബാബു ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇയാൾ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡിലെ സ്ഥാനാർത്ഥിക്കെതിരെ ഫേസ്ബുക്ക് ലൈവ് വഴി രാഷ്ട്രിയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിക്കെതിരെ സ്ത്രീത്വത്തിന് അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയായിരുന്നു.
