പേരൂര്‍ക്കട : യുവാവിന്റെ മുഖത്ത് ഗ്ലാസുകൊണ്ട് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. മുട്ടത്തറ കൊച്ചുതോപ്പ് ഫാത്തിമമാതാ പള്ളിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ഗസ്‌നി (24) ആണ് അറസ്റ്റിലായത്. തിങ്കൾ വൈകിട്ട് കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സിന് പിറകിലെ ഒഴിഞ്ഞ ഭാഗത്താണ് സംഭവം നടന്നത്.
വലിയതുറ ബാലനഗര്‍ സ്വദേശി വിഷ്ണു (25) ആണ് ആക്രമണത്തിനിരയായത്.സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. ഗ്ലാസ് ഉപയോഗിച്ച് മുഹമ്മദ് ഗസ്നി വിഷ്ണുവിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
സംഭവശേഷം വിഷ്ണു സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍കോളേജിലും ചികിത്സ തേടി. ഇയാൾ നൽകിയ പരാതിയിൽ പൊലീസ് മുഹമ്മദ് ഗസ്നിയെ കസ്റ്റഡിയിലെടുത്തത്.