കോഴിക്കോട് : ട്യൂഷന് പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മുഹമ്മദ് അൻസാർ എന്ന 38കാരനാണ് പിടിയിലായത്. (Man arrested for exhibiting nudity)
ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി വടകര പൊലീസാണ് നടപടി എടുത്തത്. ബൈക്കിലെത്തിയ പ്രതി 14കാരിയെ തടഞ്ഞ് നിർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.