കൗ​മാ​ര​ക്കാ​രി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പകർത്തി, പണം വാങ്ങി പലർക്കും അയച്ചു കൊടുത്തു; പ്ര​തി അ​റ​സ്റ്റി​ൽ

കൗ​മാ​ര​ക്കാ​രി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പകർത്തി, പണം വാങ്ങി പലർക്കും അയച്ചു കൊടുത്തു; പ്ര​തി അ​റ​സ്റ്റി​ൽ
Published on

പാ​ല​ക്കാ​ട്: കൗ​മാ​ര​ക്കാ​രിയായ പെൺകുട്ടിയുടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി പിടിയിൽ. ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റ് ആ​യ കൊ​ല്ലം സ്വ​ദേ​ശി ബി​പി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രെ കോ​ഴി​ക്കോ​ടും സ​മാ​ന​മാ​യ കേ​സ് നി​ല​വിലുണ്ട്. ഈ ​കേ​സി​ൽ പ്ര​തി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അതേസമയം , പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ നി​ര​വ​ധി പേ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പ​ണം വാ​ങ്ങി​യി​രു​ന്നതായാണ് പോലീസ് കണ്ടെത്തൽ. ഇ​ക്കാ​ര്യ​ത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com