കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളംകണ്ടി മീത്തൽ അബ്ദുള്ളയെയാണ് വടകര പോലീസ് പിടികൂടിയത്.(Man arrested for attempting to rape 12-year-old girl who was sleeping at home)
പീഡന ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. വടകര പോലീസ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു.