തൃശൂർ : ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുതുക്കാട് നിന്ന് പുറത്തുവന്നത്. കാമുകിയും കാമുകനും ചേർന്ന് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. (Man and woman murdered newborn babies)
മൂന്ന് വർഷങ്ങൾക്ക് ശേഷം യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു. ദോഷങ്ങൾ ഇല്ലാതാക്കാനാണ് ഇവർ അസ്ഥികൾ പെറുക്കിയത്. ഇയാളുടെ കയ്യിലുള്ള സഞ്ചിയിൽ രണ്ടു കുട്ടികളുടെ അസ്ഥികൾ ഉണ്ടായിരുന്നു.
സംഭവം കണ്ട് ഞെട്ടിയ പോലീസ് മരണം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. തന്നെയും യുവതി കൊലപ്പെടുത്തുമോയെന്ന ഭയം മൂലമാണ് യുവാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്.