തിരുവനന്തപുരം : വക്കത്തെ കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. അരുൺ (42), അമ്മ വത്സല (71) എന്നിവരാണ് മരിച്ചത്. (Man and mother commits suicide)
വീടിന് സമീപത്തുള്ള ചായ്പ്പിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇത് തൂങ്ങിയ നിലയിൽ ആയിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇതിൽ പറയുന്നത് വ്യാജ ജാതി കേസും മോഷണ കേസും മൂലം ജീവിക്കാൻ കഴിയുന്നില്ല എന്നാണ്. മരണത്തിന് കാരണക്കാർ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണെന്നും ഇതിൽ പറയുന്നുണ്ട്.