മാമി തിരോധാന കേസ്: ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്; CCTVയും ടവർ ലൊക്കേഷനും പരിശോധിച്ചില്ല | Missing

അന്വേഷണ റിപ്പോർട്ട് നോർക്കോട്ടിക് എ.സി.പി. ഉത്തരമേഖല ഐ.ജി.ക്ക് കൈമാറി.
Mami missing case, Departmental inquiry report says local police lapses
Updated on

കോഴിക്കോട്: മാമി തിരോധാന കേസിൻ്റെ അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. മാമിയെ കാണാതായ ദിവസത്തെ നിർണായകമായ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചില്ലെന്നും, ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചു എന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.(Mami missing case, Departmental inquiry report says local police lapses)

ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയതിനെ തുടർന്നാണ് ഐ.ജി. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് നോർക്കോട്ടിക് എ.സി.പി. ഉത്തരമേഖല ഐ.ജി.ക്ക് കൈമാറി.

റിപ്പോർട്ട് പ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ നടക്കാവ് മുൻ എസ്.എച്ച്.ഒ. ജിജീഷ്, എസ്.ഐ. ബിനു മോഹൻ, സീനിയർ സി.പി.ഒ.മാരായ ശ്രീകാന്ത്, സീനിയർ സി.പി.ഒ. കെ.കെ. ബിജു എന്നിവരാണ്, ഈ ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അന്വേഷണം മുന്നോട്ട് പോകാത്തതിന് കാരണമായതെന്നാണ് കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com