

കോഴിക്കോട്: ഏറെ ചർച്ച ചെയ്യപ്പെട്ട മാമി തിരോധാനക്കേസിൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് നീങ്ങുന്നു. മാമിയെ കാണാതാകുന്നതിന് മുൻപ് അദ്ദേഹം ഗൾഫിൽ നടത്തിയ യാത്രകളും അവിടെ വെച്ച് നടത്തിയ കൂടിക്കാഴ്ചകളുമാണ് കേസിലെ പുതിയ വഴിത്തിരിവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫിലുള്ള നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.(Mami missing case, 4 people under surveillance)
കാണാതാകുന്നതിന് തൊട്ടു മുൻപ് മാമി ഗൾഫിലേക്ക് യാത്ര നടത്തിയിരുന്നതായും അവിടെ വെച്ച് ചിലരുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതൊരു വെറും തിരോധാനക്കേസ് മാത്രമല്ലെന്നാണ് സൂചനകൾ. നിരീക്ഷണത്തിലുള്ള നാല് പേർക്കും യാത്രാ വിലക്കുള്ളതിനാൽ നിലവിൽ ഇവർക്ക് നാട്ടിലെത്തി മൊഴി നൽകാൻ സാധിക്കില്ല.