
കോഴിക്കോട് : മാമി തിരോധനക്കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ചിൻ്റെ റിപ്പോർട്ട്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കൽ പോലീസിൻ്റെ വീഴ്ച്ചയെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. (Mami missing case)
നിർണ്ണായക തെളിവായ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ പോലും പോലീസ് പരാജയപ്പെട്ടുവെന്നാണ് വിമർശനം. മനഃപൂർവ്വം ഇത് ശേഖരിക്കാതെ ഇരുന്നതാണെന്നും റിപ്പോർട്ടിൽ വിലയിരുതുന്നു.
ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അന്നത്തെ നടക്കാവ് എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്കെതിരെ ഐ ജി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.