കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയിലെ കോളേജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ട പുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. (Malpractice at exams in Calicut University)
3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടു. 155 പേരെ പിന്നീട് കുറ്റവിമുക്തരാക്കി. ഫോൺ മുതൽ സ്മാർട്ട് വാച്ച് വരെ കോപ്പിയടിക്കായി ഉപയോഗിക്കുന്നുണ്ട്.