പാലക്കാട്: അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ചിത്ര - സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ചിത്രയെ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.അമ്മയുടെ പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.