പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞിന് ദാരുണാന്ത്യം. സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർഥിപൻ– സംഗീത ദമ്പതികളുടെ പൺകുഞ്ഞായ കനിഷ്‌കയാണ് മരിച്ചത്. (Malnutrition Suspected in Infant Death in Kerala)
നാലു മാസമാണ് കുഞ്ഞിൻ്റെ പ്രായം. 2.200 കിലോഗ്രാം ആയിരുന്നു തൂക്കം. ഇന്നലെ പുലർച്ചെ പാൽ കൊടുക്കുമ്പോൾ അനക്കമില്ലാതെ വരുകയായിരുന്നു.
പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. രണ്ടു വർഷം മുൻപ് സമാന രീതിയിൽ തന്നെയാണ് ഇവരുടെ ആദ്യ പെൺകുഞ്ഞും മരിച്ചത്.