ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ കാമ്പയിൻ വേണമെന്ന് മല്ലികാർജുൻ ഖാർഗെ

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ കാമ്പയിൻ വേണമെന്ന് മല്ലികാർജുൻ ഖാർഗെ
Published on

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതയുള്ള ആരോപണത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഒഴിവാക്കണമെന്നാവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്ര പോലുള്ള കാമ്പയിൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിൽ കോൺഗ്രസ് നടത്തിയ ഭരണഘടനാ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമുക്ക് ഇവിഎം വേണ്ട. ബാലറ്റ് പേപ്പറാണ് നമുക്ക് ആവശ്യം. എസ്സി-എസ്ടി വോട്ടുകൾ പാഴാകുകയാണ്. ഇവിഎമ്മുകൾ മോദി അദ്ദേഹത്തിന്റെ വീട്ടിലോ അഹമ്മദാബാദിലെ ഗോഡൗണിലോ സൂക്ഷിക്കട്ടേ' -ഖാർഗെ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com