Gen Z : മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിൽ കുടുങ്ങിയ സംഭവം: KC വേണുഗോപാൽ വിദേശകാര്യ മന്ത്രി S ജയ്ശങ്കറുമായി സംസാരിച്ചു

കാഠ്മണ്ഡു വിമാനത്താവളം അടച്ചുവെന്നും, സംഘർഷം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Gen Z : മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിൽ കുടുങ്ങിയ സംഭവം: KC വേണുഗോപാൽ വിദേശകാര്യ മന്ത്രി S ജയ്ശങ്കറുമായി സംസാരിച്ചു
Published on

തിരുവനന്തപുരം : മലയാളി വിനോദസഞ്ചാരികൾ നേപ്പാളിൽ കുടുങ്ങിയ സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാൽ. കാഠ്മണ്ഡു വിമാനത്താവളം അടച്ചുവെന്നും, സംഘർഷം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. (Malaylis trapped in Nepal during Gen Z protest )

പ്രക്ഷോഭത്തെ തുടർന്ന് യാത്രാമധ്യേ കുടുങ്ങിയത് കേരളത്തിൽ നിന്നും നേപ്പാളിലേക്ക് പോയ വിനോദസഞ്ചാരികളാണ്. നാൽപ്പതോളം പേരാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് പോയത്.

ഇവർ നിലവിൽ കാഠ്മണ്ഡുവിലാണ് ഉള്ളത്. സംഘം നേപ്പാളിലേക്ക് പോയത് ഞായറാഴ്ച്ചയാണ്.

Related Stories

No stories found.
Times Kerala
timeskerala.com