എറണാകുളം: ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണ സംഘം ബംഗളുരുവിൽ എത്തി. ഇത് തെളിവ് ശേഖരണത്തിനായാണ്. ചിത്രപ്രിയ പഠിച്ചിരുന്ന കോളേജിലെ സഹപാഠികളിൽ നിന്നും വിവരങ്ങൾ തേടി. സംഘം എത്തിയത് ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്ന വിദ്യാർഥിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ്. (Malayattoor murder case, Investigation team in Bengaluru)
അറസ്റ്റിലായ പ്രതി അലൻ, കൊല്ലപ്പെട്ട ചിത്രപ്രിയ എന്നിവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി നേരത്തെ അയച്ചിരുന്നു. ഇതിൽ നിന്ന് പോലീസിന് കൂടുതൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് ചിത്രപ്രിയയുടെ ഫോണിലേക്ക് വന്ന കോളുകളുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിവരങ്ങൾ അന്വേഷണത്തിൽ പോലീസിന് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.
അറസ്റ്റിലായ പ്രതി അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലപാതകം നടന്ന പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ അലനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ, കൊലപാതകത്തിൽ അലന് മാത്രമാണ് പങ്കുള്ളതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിട്ടുള്ളത്.