Gen Z : നേപ്പാളിലെ ജെൻ സി പ്രക്ഷോഭം : കുടുങ്ങിയ മലയാളികൾ നാളെ തിരികെയെത്തും, 40 പേരെ വിമാന മാർഗം ബെംഗളുരുവിൽ എത്തിക്കും, 400ലേറെ ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഇവരെ കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ബെംഗളുരുവിൽ എത്തിക്കും. പിന്നീട് റോഡ് മാർഗമാണ് കോഴിക്കോട് എത്തുക
Gen Z : നേപ്പാളിലെ ജെൻ സി പ്രക്ഷോഭം : കുടുങ്ങിയ മലയാളികൾ നാളെ തിരികെയെത്തും, 40 പേരെ വിമാന മാർഗം ബെംഗളുരുവിൽ എത്തിക്കും, 400ലേറെ ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു
Published on

തിരുവനന്തപുരം : നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികൾ നാളെ നാട്ടിൽ തിരിച്ചെത്തും. മടങ്ങിയെത്തുന്നത് കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ്. (Malayalis stranded in Nepal during Gen Z protest will return tomorrow)

ഇവരെ കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ബെംഗളുരുവിൽ എത്തിക്കും. പിന്നീട് റോഡ് മാർഗമാണ് കോഴിക്കോട് എത്തുക. അതേസമയം, 400ലേറെ ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത് എന്നാണ് റിപ്പോർട്ട്.

മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com