Uttarkashi floods : ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ: ഔദ്യോഗിക സ്ഥിരീകരണം, വാഹനം ലൊക്കേറ്റ് ചെയ്തു, ഡ്രൈവറുമായി ബന്ധപ്പെട്ടു

Uttarkashi floods : ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ: ഔദ്യോഗിക സ്ഥിരീകരണം, വാഹനം ലൊക്കേറ്റ് ചെയ്തു, ഡ്രൈവറുമായി ബന്ധപ്പെട്ടു

ഇക്കൂട്ടത്തിൽ കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയുമുണ്ട്. ഇവർ കുടുങ്ങിക്കിടക്കുന്നത് അപകടമുണ്ടായ 4 കിലോമീറ്റർ അകലെയായി ഗംഗോത്രിക്ക് സമീപമാണ്.
Published on

കൊച്ചി : ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ഉത്തരാഖണ്ഡിലേക്ക് പോയ 28 മലയാളി വിനോദസഞ്ചാരികളും സുരക്ഷിതർ ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം. മലയാളി സമാജം പ്രസിഡൻ്റ് ദിനേശൻ ഇക്കാര്യം അറിയിച്ചു. (Malayalis in Uttarkashi floods)

ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും, വാഹനം ലൊക്കേറ്റ് ചെയ്‌തുവെന്നും അവരെല്ലാം സുരക്ഷിതരാണെന്നുമാണ് വിവരം. ഇവർ കുടുങ്ങിക്കിടക്കുന്നത് അപകടമുണ്ടായ 4 കിലോമീറ്റർ അകലെയായി ഗംഗോത്രിക്ക് സമീപമാണ്.

ഇക്കൂട്ടത്തിൽ കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയുമുണ്ട്. 28 പേരടങ്ങുന്ന സംഘത്തിൽ എട്ടു പേർ കേരളത്തിൽ നിന്നുള്ളവരും മറ്റുള്ളവർ മുംബൈയിൽ സ്ഥിരതാമസമാക്കിയവരുമാണ്.

റോഡുകൾ ബ്ലോക്കായതിനാൽ തിരികെ മടങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനാൽ ധരാലി ഗ്രാമത്തിൽ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.

Times Kerala
timeskerala.com