കൊച്ചി : മിന്നൽ പ്രളയം അപ്പാടെ വിഴുങ്ങിയ ഉത്തരകാശിയിൽ കുടുങ്ങിയവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഇന്നലെ ഉച്ച മുതൽ ഫോണിൽ ലഭ്യമല്ല. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.(Uttarkashi flash floods)
ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത് 28 അംഗ സംഘമാണ്. ഇക്കൂട്ടത്തിൽ 8 പേർ കേരളത്തിൽ നിന്നുള്ളവരും മറ്റുള്ളവർ മുംബൈയിൽ സ്ഥിരതാമസം ആക്കിയ മലയാളികളും ആണെന്നാണ് വിവരം. ദമ്പതികളെ അവസാനമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത് ഇന്നലെ എട്ടരയോടെയാണ്.
ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോകുമെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചുവെന്നും ബന്ധു പറയുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ളവരും സംഘത്തിൽ ഉണ്ടെന്നാണ് വിവരം.