സുല്‍ത്താന്‍ബത്തേരി: ബെംഗളുരുവിന് സമീപം ഉണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഡോണ്‍ റോയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം.
ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപടിക്ക് ശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.