
ബംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്ലിൻ (22) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കർണാടകയിലെ ഹുൻസൂരിലാണ് അപകടം സംഭവിച്ചത്.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.