
ബംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീറാണ് (23) മരിച്ചത്. മാന്യതാ ടെക്പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: ബൽക്കീസ് നസീർ. സഹോദരങ്ങൾ: സബ മുഹമ്മദ്, ജസ്ന നസീർ.