തിരുവനന്തപുരം : മലയാളി യുവതിക്ക് നേരെ ബംഗളുരുവിൽ അതിക്രമം. കോറമംഗലയിലാണ് സംഭവം. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാൻ കൂട്ടാക്കാതെ യൂബർ ഓട്ടോ ഡ്രൈവർ ഇവരെ വഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചു. (Malayali woman assaulted in Bengaluru )
യുവതിയുടെ മുഖത്തടിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്‌നമില്ലെന്ന് ഇയാൾ പറഞ്ഞു.
യുവതിക്ക് നേരെ അതിക്രമം നടത്തിയത് KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു.