കൊല്ലം : മലയാളി യുവതി ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കുഞ്ഞിൻറെയും വിപഞ്ചികയുടെയും മൃതദേഹം നാട്ടിൽ റീ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ശ്രമിക്കുമെന്ന് പറഞ്ഞ് അഭിഭാഷകൻ. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Malayali woman and daughter death case in Sharjah )
സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും, ഫോണും ലാപ്ടോപ്പും കാണാതായതിലും ദുരൂഹതയുണ്ടെന്നും, ഭർത്താവ് നിധീഷിനെയും കുടുംബത്തെയും അന്വേഷണത്തിന് വിധേയരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.