പാലക്കാട്: മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയായിരുന്ന മലയാളി വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് തൃത്താല സ്വദേശിയായ മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്.(Malayali student missing in Mangaluru, Suspected to have fallen into online money laundering trap)
മാലിക്ക് ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതായി പോലീസ് സംശയിക്കുന്നുണ്ട്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് യുവാവിനെ കാണാതായത്.
യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസ് (BNYS) വിദ്യാർഥിയാണ് മാലിക്. യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.