Suicide : പ്രണയ നൈരാശ്യം : ബെംഗളുരുവിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ചിക്കബെല്ലാപുര ശാന്തി നേഴ്സിങ് കോളേജിലെ അവസാന വർഷ എംഎൽടി വിദ്യാർത്ഥിയാണ് ശരീഫ്.
Malayali student commits suicide in Bengaluru
Published on

വയനാട് : മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. സംഭവമുണ്ടായത് കർണാടകയിലെ ചിക്കബല്ലാപുരയിലാണ്. (Malayali student commits suicide in Bengaluru)

ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥി ഉണ്ടായിരുന്നത്. പോലീസ് പറയുന്നത് ഇയാൾ പ്രണയ നൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കി എന്നാണ്.

ചിക്കബെല്ലാപുര ശാന്തി നേഴ്സിങ് കോളേജിലെ അവസാന വർഷ എംഎൽടി വിദ്യാർത്ഥിയാണ് ശരീഫ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Related Stories

No stories found.
Times Kerala
timeskerala.com