മലയാളി സൈനികൻ്റെ തിരോധാനത്തിൽ ദുരൂഹത: കണ്ണൂരിലെത്തിയെന്ന് പറയുമ്പോഴും ലൊക്കേഷൻ പൂനെയിൽ | Malayali soldier Vishnu missing case

വിഷ്ണുവിനെ കാണാതായ സംഭവത്തിൽ പൂനെ ആർമി ഇൻസ്റ്റിട്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു
മലയാളി സൈനികൻ്റെ തിരോധാനത്തിൽ ദുരൂഹത: കണ്ണൂരിലെത്തിയെന്ന് പറയുമ്പോഴും ലൊക്കേഷൻ പൂനെയിൽ | Malayali soldier Vishnu missing case
Published on

കോഴിക്കോട്: പൂനെയിൽ നിന്നും കാണാതായ എലത്തൂര്‍ സ്വദേശിയായ സൈനികൻ്റെ ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം. ഇയാൾ കണ്ണൂരിലെത്തിയെന്ന് അമ്മയെ വിളിച്ച് പറയുമ്പോഴും ലൊക്കേഷൻ പൂനെയിലായിരുന്നു എന്നത് ദുരൂഹത പടർത്തുന്നുണ്ട്.(Malayali soldier Vishnu missing case)

വിഷ്ണുവിനെ കാണാതായ സംഭവത്തിൽ പൂനെ ആർമി ഇൻസ്റ്റിട്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇവർ പറഞ്ഞത് സൈനികൻ 20 ദിവസത്തെ അവധിക്കാണ് നാട്ടിലേക്ക് പോയതെന്നാണ്.

ഈ മാസം 16നാണ് ഇയാൾ ക്യാമ്പിൽ നിന്നും പോയത്. അതോടൊപ്പം, വിഷ്ണുവിന് ക്യാമ്പിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.

സ്ഥലത്തെത്തി മൊഴിയെടുത്തത് എലത്തൂർ എസ് ഐ മുഹമ്മദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. ഇവർ പൂനെയിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com