
കോഴിക്കോട്: മലയാളി സൈനികൻ എലത്തൂർ സ്വദേശി വിഷ്ണുവിൻ്റെ തിരോധാനത്തിൽ പൂനെ ആർമി ഇൻസ്റ്റിട്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്ത് പോലീസ്.(Malayali soldier Vishnu missing case)
ഇവർ പറഞ്ഞത് സൈനികൻ 20 ദിവസത്തെ അവധിക്കാണ് നാട്ടിലേക്ക് പോയതെന്നാണ്. ഈ മാസം 16നാണ് ഇയാൾ ക്യാമ്പിൽ നിന്നും പോയത്.
അതോടൊപ്പം, വിഷ്ണുവിന് ക്യാമ്പിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. സ്ഥലത്തെത്തി മൊഴിയെടുത്തത് എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്.