
വയനാട് : വൻ കവർച്ചാ സംഘം വയനാട്ടിൽ നിന്ന് പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത് ഇവർ നേരെ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കൈനാട്ടിയിൽ വച്ച് ഇന്നലെ രാത്രിയാണ് കൽപ്പറ്റ പോലീസ് പ്രതികളെ പിടികൂടിയത്. (Malayali robbery gang caught by police)
ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പോലീസും ഇവിടെ എത്തിയിരുന്നു. കവർച്ച നടത്തിയത് പാലക്കാട് സ്വദേശികളായ അഞ്ചംഗ സംഘമാണ്.
രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ച ഇവരിൽ നിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു. അജിത് കുമാർ, വിഷ്ണു, കലാധരൻ, ജിനു, നന്ദകുമാർ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.