തിരുവനന്തപുരം : കാനഡയിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റ് തിരുവനന്തപുരം സ്വദേശി. ഗൗതം സന്തോഷ് എന്ന 27കാരനാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം അപകടമുണ്ടായത് കാനഡയിലെ ഡിയർ ലേക്കിന് സമീപം ന്യൂഫൗണ്ട് ലാൻഡിലായിരുന്നു. (Malayali pilot dies in Canada plane crash)
തകർന്നത് കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിൻ്റെ വിമാനമാണ്. കാനഡ സ്വദേശിയായ സീനിയർ പൈലറ്റും അപകടത്തിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തി വരികയാണ്.