തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത് ഗുരുതര വകുപ്പുകൾ ചുമത്തി. ഒന്നാം പ്രതി സിസ്റ്റർ പ്രീതിയാണ്. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. (Malayali Nuns arrest in Chhattisgarh )
ഇവർക്കെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം സെക്ഷൻ 4 Bns 143 എന്നിവ ചുമത്തിയിട്ടുണ്ട്. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും നടത്തിയതായി സംശയിക്കുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലികക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ മലയാളി കന്യാസ്ത്രീകളെ വെള്ളിയാഴ്ച്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകരാണ് ഇവരെ തടഞ്ഞു വച്ചത്.