മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ സുരക്ഷിതനാക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ |sheikh hassan khan

ഷെയ്ഖ് ഹസന്‍ ഖാൻ വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണ്.
sheikh hassan khan
Published on

തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തിൽ കുടുങ്ങിയ സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഷെയ്ഖ് ഹസന്‍ ഖാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണ്.അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചു. അതേസമയം, ആന്റോ ആന്റണി എംപിക്ക് പിന്നാലെ വി ശിവദാസന്‍ എം പി യും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചു.

നോർത്ത് അമേരിക്കയിലെ ഡെനാലി കൊടുമുടിയിലാണ് ഷെയ്ഖ് കുടുങ്ങിയിരിക്കുന്നത്. സാറ്റ്‌ലൈറ്റ്‌ ഫോൺ ഉപയോഗിച്ച് സഹായമഭ്യർഥിച്ചുള്ള സന്ദേശം ഷെയ്ഖ്‌ നേരത്തെ അയച്ചിരുന്നു.നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡെനാലിയിൽ പര്‍വതാരോഹണത്തിനിടെ കൊടുങ്കാറ്റ് അടിച്ചതോടെയാണ് ഷെയ്ഖ് പർവതത്തിൽ കുടുങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com