
കാസർഗോഡ് : ഡ്യൂട്ടിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാന്‍ മരിച്ചു. ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്.ഈ മാസം ഒന്നിനായിരുന്നു സംഭവം. രാവിലെ നടന്ന ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.