വയനാട് : കെയർ ഗിവറായി ഇസ്രായേലിൽ ജോലി ചെയ്‌തിരുന്ന വയനാട് സ്വദേശിയായ യുവാവും വയോധികയും മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ജിനേഷ് ഇവരെ കൊന്ന ശേഷം ജീവനൊടുക്കിയെന്ന വിവരമായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. (Malayali found dead in Israel)
എന്നാൽ, ഇവരെ കൊന്നത് സ്വന്തം മകൻ ആണെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. യുവാവിനെ അപായപ്പടുത്തിയതും ഇയാൾ തന്നെയാകാമെന്നാണ് കരുതുന്നത്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്നതായിരുന്നു ജിനേഷിൻ്റെ ജോലി.
ജിനേഷ് പി സുകുമാരന്‍ (38)ൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സ്ത്രീ മരിച്ചു കിടന്നതിൻ്റെ സമീപത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിൻ്റെ മൃതദേഹം ഉണ്ടായിരുന്നത്.