
മലപ്പുറം : മലയാളിയായ യുവാവിനെ ബംഗളുരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ സനേഷ് കൃഷ്ണൻ എന്ന 30കാരനാണ് മരിച്ചത്. (Malayali found dead in Bengaluru)
ഇയാൾ ഇവിടെ റൂമെടുത്ത കഴിഞ്ഞ ശനിയാഴ്ചയാണ്. ചെക്ക്‌ഔട്ട് ആകാത്തതിനെത്തുടർന്ന് ലോഡ്ജിലെ ജീവനക്കാർ റൂം പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.