
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു(Malayali expat died in Riyadh). പാലക്കാട് എരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ് മൻസിൽ അബ്ദു റസാഖ് (49) ആണ് ഞായറാഴ്ച റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിൻ്റെ നേതൃത്വത്തിൽ സഹായിക്കും.