
ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ(68) അന്തരിച്ചു(Malayali Died). ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഇന്ന് പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലാൽ വച്ചാണ് മരണമടഞ്ഞത്.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഈസ ഖത്തര്‍ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്‍റും ഖത്തറിലെ പ്രശസ്തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജറും ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റും ആയിരുന്നു. മാത്രമല്ല; നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. തൻെറ 19-ാം വയസ്സിൽ (1976) കപ്പൽ കയറി ഖത്തറിലെത്തിയ ഇദ്ദേഹം പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം.